രാത്രി 7 മണിയോടെ ചെങ്ങന്നൂരില്‍ നിന്നും യെശ്വന്ത്പൂരിനുള്ള ഗരീബ് രധില്‍ യാത്ര ആരഭിച്ചു. A/C ട്രെയിന്‍ ആണെങ്കിലും ഗരീബില്‍ ചാര്‍ജു കുറവാണ്. ബ്ലാന്കെറ്റ് സൌജന്യമായി ലഭിക്കില്ല 25 രൂപ നല്‍കണം. രാവിലെ 6 മണിയോടെ ധര്‍മപുരി സ്റെഷനില്‍ ഇറങ്ങി.
ഒരു ഓട്ടോ പിടിച്ചു 1 കിലോമീറ്റര്‍ അകലെയുള്ള ബസ് സ്റാന്റിലേക്ക് പോയി. അര മണിക്കൂര്‍ ഇടവേളകളില്‍ ഇവിടെ നിന്നും ഹൊഗനക്കല്ലിലേക്ക് ബസ്സുണ്ട്. 46 km ആണ് ദൂരം. ഏതാണ്ട് 9 മണിയോടെ എത്തിച്ചേര്‍ന്നു.
ചെറിയ ഒരു പട്ടണം.മൂന്നു നാലു ലോഡ്ജുകളും ഹോടെലുകളും ഒന്നുരണ്ടു ബാറുകളും.
ഒരു ചെറിയ ലോഡ്ജില്‍ 350 രൂപയ്ക്കു മുറിയെടുത്തു. ഫ്രെഷായി പുറത്തിറങ്ങി. പ്രഭാത ഭക്ഷണം കഴിഞു നേരെ നദിയിലേക്ക്.
വഴിയരികില്‍ മീന്‍ പാചകം ചെയ്യുന്ന സ്ത്രീകളെ കാണാം. അവര്‍ ചെയ്തത് വാങ്ങി കഴിക്കാം അല്ലെങ്കില്‍ മീന്‍ വാങ്ങി നല്‍കിയാല്‍ അവര്‍ നമ്മള്‍ പറയുന്നപോലെ പാചകം ചെയ്തു തരും.
മസ്സാജു ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ക്ക് 100 രൂപ കൊടുത്താല്‍ ലഭ്യമാണ്.
ആദ്യ കാഴ്ച തന്നെ മനോഹരം. മരങ്ങള്‍ നിറഞ്ഞ മണല്‍ തിട്ടകളും
പാറക്കെട്ടുകളും. അവക്കിടയിലൂടെ ഒഴുകുന്ന കാവേരി നദി.
"നരന്‍" സിനിമയിലെ "മുള്ളന്‍കൊല്ലി" ഓര്മ വരും. പക്ഷെ ഇപ്പോള്‍ വെള്ളം കുറവാണ്. മണ്‍സൂണ്‍ കാലം കഴിഞ്ഞുള്ള സമയമാണ് ഇവ്ടിത്തെ ടോപ് സീസണ്‍. പക്ഷെ തിരക്കൊഴിവാക്കി കുടുംബ സമേതം പോകുവാന്‍ ജനുവരി ഫെബ്രുവരി മാസ്സങ്ങള്‍ ഉചിതമാണ്.
ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന ഹൊഗനക്കല്‍,കാവേരി നദി കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലമാണ് . പാറക്കെട്ടുകളുടെ ഇടയിലൂടെ 20 മീറ്റര്‍ ഉയരത്തില്‍ നിന്നു വരെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങളുടെ ഒരു തുടര്‍ച്ചയാണിത്.വളരെ വിസ്ത്രിതമായ ഒരു പ്രദേശം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നു.
നേരെ മുന്‍പില്‍ ആദ്യ വെള്ളച്ചാട്ടം.
സുന്ദര കാഴ്ചകളും അനുഭവങ്ങളും തുടരുകയാണ്.
അല്പം മാറി ഒരു ചെറിയ തൂക്കുപാലം ഉണ്ട്.അതിലേക്കു നടന്നു.അവിടെ നിന്നും ഉള്ള കാഴ്ചകള്‍ പകര്‍ത്തി.
എവിടെ നോക്കിയാലും വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും.നടക്കാന്‍ ഒരുപാടുണ്ട്.
നടന്നെത്തിയത് ഒരു വാച് ടവരിനടുത്തെക്കാന്. ടവറില്‍ നിന്നുള്ള കാഴ്ചകള്‍ "ചിന്ന ചിന്ന ആശൈ" എന്ന ഗാനത്തെ മനസ്സില്‍ കൊണ്ടുവന്നു.
ടവറില്‍ നിന്നും ഇറങ്ങി , കാവേരി രണ്ടു സംസ്ഥാനങ്ങളുടെ അതിരാകുന്നു. വലതു വശത്ത് കര്‍ണാടകവും ഇടതു തമിഴ്നാടും.
ഒരു വള്ളത്തില്‍ പോകാന്‍ എത്ര രൂപ കൊടുക്കണം?
തെപ്പം എന്ന് കന്നടയിലും പര്സിയല്‍ എന്ന് തമിഴിലും പറയുന്ന കൊട്ടവഞ്ചിയാണ് സാധനം. 500 രൂപ,അഞ്ചു പേരെ ഒരു മണിക്കൂര്‍ കൊണ്ടുപോകും. ഞങ്ങള്‍ രണ്ട് പേര്‍ മാത്രം. വിലപേശി ഡ്രൈവര്‍ പളനി 400 രൂപയ്ക്കു സമ്മതിച്ചു.
സകല ദൈവങ്ങളെയും വിളിച്ചു ആ സാധനത്തില്‍ കയറിയപ്പോള്‍. പളനി ഒരു തടിക്കട്ടയില്‍ ഇരുന്നു ഒരു തുഴ കൊണ്ട് പറപ്പിക്കുകയാണ്. ഇടക്ക് വഞ്ചി വട്ടത്തില്‍ കറക്കും. വെള്ളചാട്ടങ്ങുളുടെ ചുവട്ടില്‍ വരെ കൊണ്ടുപോകും.
രാവിലെ രണ്ടെണ്ണം വിട്ടത് ആവിയായി. "പോതും സ്വാമീ" എന്ന് വിളിച്ചു കരഞ്ഞപ്പോളാണ് പളനി ശാന്തനായത്.
മൈസൂറിനു പോകണോ? പളനി. പോയാല്‍? ഞാന്‍. എന്തും കിട്ടും. ശരി വിട്.
നേരെ താഴേക്കു. ഇവിടെ കാവേരി ശാന്തയാണ്.
കര്‍ണാടക തീരത്തണഞ്ഞു. പടിക്കെട്ടുകള്‍ കയറി ഒരു ചെറിയ ഗ്രാമത്തിലേക്ക്.
പളനി എല്ലാവര്ക്കും സുപരിചിതന്‍. ഞങ്ങള്‍ പുള്ളിയുടെ കേരള ഫ്രണ്ട്സ്.
ചൂട് മീന്‍ വറുത്തത്, നാടന്‍ വാറ്റ്, വിദേശി, എന്തും. ദുരുദ്ദേശം ഉള്ളവര്‍ക്ക് അതും.
ആവിയായി പോയതിന്റെ കേടു നിവര്‍ത്തി. പളനിയെയും ചൂടാക്കി. തിരികെ തമിഴ്നാട്ടിലേക്ക്. 1 മണിക്കുറിനു പകരം 3 മണിക്കൂറോളം തുഴഞ്ഞതല്ലേ. പളനിക്ക് 50 രൂപ കൂടുതല്‍ കൊടുത്തു വിട പറഞ്ഞു. "അടുത്ത വാട്ടി കണ്ടിപ്പാ പാക്കണം" തമിഴന്റെ സ്നേഹം.
വെള്ളചാട്ടങ്ങള്‍ക്കരികിലൂടെ തിരികെ നടന്നു.
മണി മൂന്ന് കഴിഞിരിക്കുന്നു. ഭക്ഷണം കഴിച്ചു. റൂമില്‍ പോയി ഒന്നുറങ്ങി. 7 മണിയോടെ ധര്മാഗിരിക്ക് ബസ്സില്‍. അത്താഴം കഴിച്ചു 11.30 നു ഞങ്ങള്‍ വന്ന അതെ ഗരീബ് എത്തിച്ചേര്‍ന്നു. തിരികെ നാട്ടിലേക്ക്.
അനുബന്ധം
വെറും 36 മണിക്കൂറുകള്‍ മാത്രം മതി പോയിവരാന്‍. തിങ്കള്‍, ബുധന്‍ എന്നീ ദിവസങ്ങളിലെ ഗരീബിനു പോയാല്‍ ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ തിരികെയെത്താം.

പാറക്കെട്ടുകളില്‍ ഇരുന്നു ചൂണ്ട ഇടുന്നവര്‍. ഈ മീന്‍ നമുക്ക് വാങ്ങാന്‍ പറ്റും.
സഞ്ചരിക്കുന്ന കൂള്‍ബാര്‍
കര്‍ണാടക തീരത്തണഞ്ഞു. പടിക്കെട്ടുകള്‍ കയറി ഒരു ചെറിയ ഗ്രാമത്തിലേക്ക്.
പളനി എല്ലാവര്ക്കും സുപരിചിതന്‍. ഞങ്ങള്‍ പുള്ളിയുടെ കേരള ഫ്രണ്ട്സ്.
ചൂട് മീന്‍ വറുത്തത്, നാടന്‍ വാറ്റ്, വിദേശി, എന്തും. ദുരുദ്ദേശം ഉള്ളവര്‍ക്ക് അതും.
ആവിയായി പോയതിന്റെ കേടു നിവര്‍ത്തി. പളനിയെയും ചൂടാക്കി. തിരികെ തമിഴ്നാട്ടിലേക്ക്. 1 മണിക്കുറിനു പകരം 3 മണിക്കൂറോളം തുഴഞ്ഞതല്ലേ. പളനിക്ക് 50 രൂപ കൂടുതല്‍ കൊടുത്തു വിട പറഞ്ഞു. "അടുത്ത വാട്ടി കണ്ടിപ്പാ പാക്കണം" തമിഴന്റെ സ്നേഹം.
വെള്ളചാട്ടങ്ങള്‍ക്കരികിലൂടെ തിരികെ നടന്നു.
മണി മൂന്ന് കഴിഞിരിക്കുന്നു. ഭക്ഷണം കഴിച്ചു. റൂമില്‍ പോയി ഒന്നുറങ്ങി. 7 മണിയോടെ ധര്മാഗിരിക്ക് ബസ്സില്‍. അത്താഴം കഴിച്ചു 11.30 നു ഞങ്ങള്‍ വന്ന അതെ ഗരീബ് എത്തിച്ചേര്‍ന്നു. തിരികെ നാട്ടിലേക്ക്.
അനുബന്ധം
വെറും 36 മണിക്കൂറുകള്‍ മാത്രം മതി പോയിവരാന്‍. തിങ്കള്‍, ബുധന്‍ എന്നീ ദിവസങ്ങളിലെ ഗരീബിനു പോയാല്‍ ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ തിരികെയെത്താം.

.jpg)

No comments:
Post a Comment