ഭാരത ദര്ശന് യാത്രയില്‍ കണ്ടുമുട്ടിയ ഗിരിയുടെ ആശയമായിരുന്നു താഷ്കെന്റ്റ് യാത്ര . സ്ഥിരം സഹയാത്രികനായ ബേബിച്ചനും കൂടിയപ്പോള്‍ മൂന്നുപേരായി . ഡല്‍ഹിയിലുള്ള ട്രാവല്‍ എജന്റുമായി ബന്ധപ്പെട്ടു പ്രോഗ്രാം ബുക്ക്ചെയ്തു .
രാത്രിയില്‍ എട്ടുമണിക്ക് ദല്‍ഹി T3 ടെര്‍മിനലില്‍ റിപ്പോര്‍ട്ട് ചെയ്യണം. 12.45 നുള്ള spice jet നു ഡല്‍ഹിയിലേക്ക് .
അവിടെ ചെന്നപ്പോള്‍ മുന്നു മണിക്കൂര്‍ ബാക്കി .ഒരു taxi യില്‍ ദല്‍ഹിയില്‍ ഒരു ഓട്ടപ്രദക്ഷിണം, അല്പം മദ്യം, അഫ്ഘാന്‍ ചിക്കനും നാനും, 8.15 നു ടി3 ടെര്‍മിനലില്‍. ഗേറ്റ് നമ്പര്‍ 2 വില്‍ ഞങ്ങളെയും കാത്തു ടൂര്‍ മാനജേര്‍. 50 വയസ്സുള്ള ഒരു സ്ത്രീ - കാഷ്മീര.ഗുജറാത്തില്‍ നിന്നുമാണ്. ചെക്കിന് ചെയ്തു ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഏയര്‍ പോര്ടിലേക്ക്
അന്താരാഷ്ട്ര നിലവാരമുള്ള ഇവിടെ ഒരേ സമയം അറുപതു വിമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. commonwelth games ന്റെ സമയത്ത് ലോക രാജ്യങ്ങളുടെ അസൂയാപാത്രമായ ഈ എയര്‍പോര്‍ട് നിര്‍മ്മിച്ചതും പരിപാലിക്കുന്നതും GMR ആണ്.
രാത്രി 12 മണിയോട് കൂടി ഉസ്ബെക് എയറിന്റെ AIRBUS A310 ഇല് താഷ്കെന്റ്റ്ഇലെക്കുള്ള യാത്ര ആരംഭിച്ചു. അകാല വാര്‍ധക്യം എത്തിയ പോലുള്ള ഏയര്ഹോസ്ടസ്സുമാര് വിളമ്പിയ ഭക്ഷണം തീര്‍ത്തും അരോചകം ആയിരുന്നു . വിമാനങ്ങളിലും എയര്പോറ്ട്ടിലും ഫോട്ടോഗ്രാഫി ഉസ്ബക് നിരോധിച്ചിരിക്കുകയാണ്. 50 ഡോളര്‍ ആണ് പിഴ .
ദിനം ഒന്ന് - താഷ്കെന്റിലേക്ക്
പുലര്‍ച്ചെ 3 മണിയോട് കൂടി ബാബറിന്റെ പൂര്‍വ പിതാവ് അമീര്‍ ടിമുറിന്റെ ജന്മ രാജ്യമായ ഉസ്ബകിസ്താന്റെ തലസ്ഥാനമായ താഷ്കെന്റിലേക്ക് ഞങ്ങളുടെ വിമാനം പറന്നിറങ്ങി .
അങ്കമാലി ബസ് സ്റ്റാന്‍ഡിന്റെ മാത്രം വലിപ്പമുള്ള ഒരു എയര്‍പോര്‍ട്ട്. രണ്ടു മണിക്കൂര്‍ നീണ്ട ഇമിഗ്രേഷന്‍ കസ്റംസ് പരിശോധനകള്‍ക്ക് ശേഷം പുറത്തെ 5 ഡിഗ്രി കുളിരിലേക്ക് .15 km അകലെയുള്ള ടാറ്റാ ഹോടല്‍ എന്നും അറിയപ്പെടുന്ന Hotel le Grand Plaza യിലാണ് ഞങ്ങളുടെ താമസം ഒരുക്കിയിരിക്കുനത് . ടൂര്‍ കമ്പനി യുടെ ബസ്സില്‍ അവിടേക്ക് പോയി. ബസ്സിനുള്ളില്‍ ടൂര്‍ ഗൈഡ് കമാല്‍ തന്റെ വ്യാപാരം ആരഭിച്ചു കഴിഞ്ഞു. തഷ്കെന്റിലെ ഏറ്റവും വിലകുറഞ്ഞ വസ്തു. അവിടുത്തെ നാണയം "SOM". ഔദ്യോകിക നിരക്ക് ഒരു ഡോളറിനു 1850 സോം ആണ്. കരിഞ്ചന്തയില്‍ 2500 ആണ് എന്ന് നെറ്റില്‍ വായിച്ചിരുന്നു. കമാല്‍ വില്കുന്നത് 2400നു ആണ് . ഞങ്ങളും വാങ്ങി 200 ഡോളറിനു . ലക്ഷ പ്രഭുക്കളായി. (ചെറിയ പണി കിട്ടി പുറത്തെ നിരക്ക് 2700.) ഹോട്ടലില്‍ എത്തി ചെക്കിന് ചെയ്തു.
4 സ്റാര്‍ ഹോട്ടലാണ്, സുന്ദരമായ മുറി. കുളിച്ചു ഫ്രഷ് ആയി. റസ്റ്റോറന്റില്‍ വിഭവ സമൃദ്ധമായ അമേരികന്‍ ബ്രെക്ഫാസ്റ്റ് .ആസ്വദിച്ചു കഴിച്ചു. ഇന്ന് ഉച്ച വരെ ഒരു പ്രോഗ്രാമും ഇല്ല . സുഖമായി ഉറങ്ങി യാത്രാ ക്ഷീണം മാറ്റി.
ഉച്ചക്ക് കൃത്യം ഒരു മണിക്ക് ഭക്ഷണത്തിനായി പുറപ്പെട്ടു. ഇന്ത്യന്‍ റസ്റ്റോറന്റില്‍ ആണ് ഒരുക്കിയിരിക്കുന്നത്.
ടീം അംഗങ്ങള്‍ എല്ലാവരുമുണ്ട് 24 ഗുജറാത്തികള്‍ ടീം മാനേജര്‍ കാഷ്മീര ഞങ്ങള്‍ 3 മലയാളികള്‍ കൂടാതെ കമാലും.
"Kebabish Indian Restaurnt" ലില്‍ ആയിരിന്നു ലഞ്ച്. നല്ല മട്ടനും ചിക്കനും, എല്ലാ റസ്റ്റോറന്റിലും മദ്യം ഉപയോഗിക്കാം നിയന്ത്രണം ഒന്നുമില്ല നാല് മണി വരെ അത് നീണ്ടു. അതിനു ശേഷം ടാഷ്കെനിട്ന്റെ തെരുവുകളിലൂടെ നടന്നു ഹോട്ടെലിലേക്ക് മടക്കം. .
ശിശിര കാലത്തെ വരവേല്‍ക്കാന്‍ ഇലകള്‍ പൊഴിച്ച് നില്ക്കുന്ന സസ്യജാലം .
മനോഹരമായ തെരുവുകള്‍. വെറും 23 ലക്ഷം മാത്രം ജനസംഖ്യ ഉള്ള താഷ്കെന്റില്‍ വാഹനങ്ങളുടെ എണ്ണവും കുറവാണ്. പക്ഷെ ലോകത്തെ പല വിലകൂടിയ വാഹനങ്ങളും അവിടെ കണ്ടു.
രാത്രി 8 മണിക്ക് ഇന്ത്യന്‍ റസ്റാരന്റില് (Hollywood Indian Restaurant) ഡിന്നര്‍.വെറും ഡിന്നര്‍ അല്ല ഗാലാ ഡിന്നര്‍. ഡാന്‍സ്, ഫ്രീ ഫ്ലോ ഓഫ് റഷ്യന്‍ വോഡ്ക. അടിപൊളി.....
സുന്ദരന്‍ ഭക്ഷണം, ഗുജറാത്തികള്‍ വിശാല മന്സ്ക്കരായി നോട്ടു കെട്ടുകള്‍ വാരിയെറിഞ്ഞു. പത്തു മണിയോടെ റൂമിലേക്ക്..
സെക്സ് ടൂറിസത്തിലൂടെ സമ്പത്ത് വ്യവസ്ഥ കെട്ടിപ്പെടുക്കാന്‍ ശ്രമിക്കുന്നതാണോ എന്ന് സംശയിക്കത്ത നൈറ്റ് ക്ലബ് ആക്ടിവിടീസ് ഇവിടെ ലഭ്യമാണ്. (സ്വന്തം ചിലവില്‍).
ദിനം രണ്ട് - മഞ്ഞു മലയിലെ മഴയിലേക്ക്
രാവിലെ 8 മണിക്ക് കോഫീ ഷോപ്പില്‍ ബുഫെ ബ്രേക്ഫാസ്റ്റ്. ഇന്ത്യാക്കരുള്ളത് കൊണ്ട് നാനും ദാലും അമേരികന്‍ ബ്രെക്ഫാസ്റിന്റെ കൂടെ നല്‍കിയിട്ടുണ്ട്.
ഒരു കുറ്റവും പറയാന്‍ ഇല്ല.
9 മണിയോടെ 100 km അകലെയുള്ള ചിന്ഗാന് മല നിരകളിലേക്ക് മൂന്നു
മിനി ബസ്സുകളിലായി യാത്ര തുടങ്ങി.
യാത്ര തുടങ്ങി അര മണിക്കൂറിനുള്ളില്‍ ചാറ്റല്‍ മഴ.. പോയ വഴിക്ക് ഗ്രാമ ജീവിതങ്ങള്‍ നേരില്‍ കണ്ടെങ്കിലും ഫോട്ടോ എടുക്കാന്‍ മഴ സമ്മതിച്ചില്ല. പാകേജിലുള്ള കേബിള്‍ കാര്‍ റൈഡ് മഴ മൂലം ഇല്ലാതായി. വെള്ളം വീണു പാറ പോലെ ആയ മഞ്ഞ്, ചവുട്ടിയാല്‍ മൂടിടിച്ചു വീഴുന്ന അവസ്ഥ.
നേരേ ചാര് വാക്ക് ലേക്കിലേക്ക്
ലേക്ക് സൈഡിലുള്ള ഹോട്ടലില്‍ എത്തിച്ചേര്‍ന്നു.
ഇവിടെ ആണ് ലഞ്ച്.
വെളിയില്‍ പോകാന്‍ മഴ സമ്മതിച്ചില്ല..എങ്കിലും അല്പം ശമനം ലഭിച്ചപ്പോള്‍ കുറച്ചു ഫോട്ടോകള്‍ എടുത്തു.
മഞ്ഞു മൂടിയ ചിന്ഗാന് മല നിരകള്‍ക്ക് നടുവില്‍ തണുത്തുറഞ്ഞ ചാര്‍വാക് തടാകം. മഞ്ഞു ഉറയാത്ത ഒരു ഭാഗത്ത് ഒന്ന് രണ്ട് ബോട്ടുകളും.
വളരെ അസുലഭമായ മനോഹര കാഴ്ച.
മഞ്ഞുറഞ്ഞ് കിടക്കുന്ന തടാകം. എന്തുചെയ്യാം അടുത്ത് പോയിക്കാണാന്‍ പറ്റിയില്ല.
ബുഫെ ലഞ്ച് കഴിച്ചു. ഇവിടെ പണി കിട്ടി, ഭക്ഷണം തനി ഉസ്ബക്. ഉപ്പില്ല എരിയില്ല.
നാല് മണിയോടെ തിരികെ. വരുന്ന വഴി പഴയ സോവിയറ്റ് നാടു മാസികകളില്‍ കണ്ട പോലുള്ള വീടുകളും കണ്ടു.
രാത്രി തനിയാവര്‍ത്തനം. ഭക്ഷണം കഴിഞ്ഞു സുഖമായുറങ്ങി
ദിനം മൂന്ന് - തെളിഞ്ഞ സൂര്യനില്‍ പട്ടണ കാഴ്ചകള്‍.
രാവിലെ ബ്രേക്ഫാസ്റ്റ് കഴിഞ്ഞു താഷ്കെന്റ് സിറ്റി ടൂര്‍ 10 മണിയോടെ ആരംഭിച്ചു.
1966 ജനുവരി 11 നു താഷ്കെന്റില്‍ വച്ച് മരണപ്പെട്ട ഇന്ത്യന്‍ പ്രധാന മന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സ്മാരകമായ സ്കൂള്‍, ഞങ്ങള്‍ ആദ്യം സന്ദര്‍ശിച്ചു. ഇവിടെ ഹിന്ദി പടിപ്പിക്കുന്നുണ്ട്.
എല്ലാം ചുറ്റിനടന്നു കണ്ടു കഴിഞ്ഞപ്പോഴേക്കു സന്ധ്യയായി. തിരികെ മുറിയിലേക്ക്.
കുളിച്ചു ഫ്രെഷായി 8 മണിക്ക് ഡിന്നറിനു പട്യാല ഹൌസ് എന്ന ഇന്ത്യന്‍ റസ്റാരന്റ്ഇലേക്ക്.
സുന്ദരന്‍ ഭക്ഷണം, മദ്യം കൂട്ടത്തില്‍ ഡാന്‍സും.
തിരികെ റൂമിലെത്തി സുഖമായുറങ്ങി...
ദിനം നാല് - അപ്പൂപ്പന് താടികള്‍ പെയ്തിറങ്ങുന്നു.
ഇന്ന് ഈ രാജ്യത്തോടും ഈ മനോഹര നഗരത്തോടും വിട പറയേണ്ട ദിവസമാണ്.
തണുത്ത പ്രഭാതം. പ്രത്യേക പരിപാടികള്‍ ഒന്നുമില്ല. രാവിലെ ബ്രെക്ഫാസ്റിനു ചെന്നപ്പോള്‍ കണ്ടത് ഒരു ഉസ്ബെക് വിവാഹ സംഘത്തെ.
12 മണിക്ക് ചെക്കൌട്ട് ചെയ്യണം. പക്ഷെ രാത്രി പത്തു മണിക്കേ വിമാനം പുറപ്പെടുക ഉള്ളു.
റൂമില്‍ ഉള്ള ഗ്ലാസ്, ടവല്‍ മുതലായവയ്ക്ക് എന്തെങ്കിലും നാശം സംഭവിച്ചാല്‍ അസാധാരണമായ പിഴ കൊടുക്കേണ്ടിവരും. രണ്ട് ഗ്ലാസ് പൊട്ടിച്ചതിനു 100 ഡോളര്‍ പാവം ഗുജറാത്തികള്‍ കൊടുക്കുന്നത് കണ്ടു. വെളിയില്‍ സൂപ്പര്‍ മാര്‍കെറ്റില്‍ 2 ഡോളറിനു കിട്ടുന്നത്.
എല്ലാവരും ചെക്കൌട്ട് ചെയ്തു.
ഹോട്ടലിനു പുറത്തേക്കു നോകിയപ്പോള്‍ പഞ്ഞി തുണ്ടുകള്‍ പറന്നു വീഴുന്നപോലെ.
പല പ്രധാന ഹോട്ടലുകളും അവുരുടെ താമസക്കാരുടെ രാജ്യത്തിന്റെ പതാക ഉയര്‍ത്തുന്ന പതിവുണ്ട്. ഇന്ത്യയുടെതും ഉണ്ട്. അവക്ക് ചുറ്റും പഞ്ഞിതുണ്ടുകള്‍ പാറി പറക്കുന്നു മഞ്ഞു കാലം വരവായി....
കാശ്മീരില്‍ പോയിട്ട് പോലും മഞ്ഞു പെയ്യുന്നത് ശരിയായി കാണാന്‍ കഴിയാതിരുന്ന എനിക്ക് ദൈവം തന്ന ഒരു അനുഗ്രഹമായി തോന്നി.
നേരെ ലഗേജുമായി ബസ്സിലേക്ക്. ഉച്ചഭക്ഷണം ഇന്ത്യന്‍ രസ്റാരന്റില് ആണ്.
മഞ്ഞു പെയ്ത് ശക്തമായി. തലേന്ന് കണ്ട വഴികള്‍ എല്ലാം പുതിയ ഭാവത്തില്‍.
ഇന്നലെ കണ്ട അതെ സബ്വേ തന്നെയ്യാണിത്.
ഭക്ഷണം നാലുമണി വരെ നീണ്ടു (നീട്ടി). പുറത്തിറങ്ങി. വെള്ള പൂശിയ വഴിത്താരകളും മരങ്ങളും.
ഗുജറാത്തികള്‍ക്കും മലയാളിക്കും അസുലഭമായ കാഴ്ച്ചയാണല്ലോ ഇത്.
7 മണിക്ക് ഏര്പോര്ട്ടില് റിപ്പോര്‍ട്ട് ചെയ്താല്‍ മതി. മണിക്കൂറുകള്‍ ബാക്കി.
ചിലര്‍ മാളില്‍ ഷോപ്പിങ്ങിനു പോയി. ഞങ്ങള്‍ അവിടെയുണ്ടായിരുന്ന റഷ്യന്‍ സര്‍ക്കസ് കാണാന്‍ കയറി.
സര്‍ക്കസും കാണാം തണുപ്പും മാറും.
ആറരയോടെ പുറത്തിറങ്ങി 7 മണിക്ക് വിമാനത്താവളത്തില്‍. 10 മണിയോടെ
ഒരു ക്രിസ്ത്മസ് ട്രീ നല്കിയ സുന്ദരമായ ഓര്‍മകളും പേറി നമ്മുടെ സ്വന്തം ഭാരതത്തിലേക്ക്.
അനുബന്ധം
രാത്രിയില്‍ എട്ടുമണിക്ക് ദല്‍ഹി T3 ടെര്‍മിനലില്‍ റിപ്പോര്‍ട്ട് ചെയ്യണം. 12.45 നുള്ള spice jet നു ഡല്‍ഹിയിലേക്ക് .
അവിടെ ചെന്നപ്പോള്‍ മുന്നു മണിക്കൂര്‍ ബാക്കി .ഒരു taxi യില്‍ ദല്‍ഹിയില്‍ ഒരു ഓട്ടപ്രദക്ഷിണം, അല്പം മദ്യം, അഫ്ഘാന്‍ ചിക്കനും നാനും, 8.15 നു ടി3 ടെര്‍മിനലില്‍. ഗേറ്റ് നമ്പര്‍ 2 വില്‍ ഞങ്ങളെയും കാത്തു ടൂര്‍ മാനജേര്‍. 50 വയസ്സുള്ള ഒരു സ്ത്രീ - കാഷ്മീര.ഗുജറാത്തില്‍ നിന്നുമാണ്. ചെക്കിന് ചെയ്തു ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഏയര്‍ പോര്ടിലേക്ക്
| Koshy Alexander at Delhi Airport |
| Giri and Koshy at Delhi T3 |
രാത്രി 12 മണിയോട് കൂടി ഉസ്ബെക് എയറിന്റെ AIRBUS A310 ഇല് താഷ്കെന്റ്റ്ഇലെക്കുള്ള യാത്ര ആരംഭിച്ചു. അകാല വാര്‍ധക്യം എത്തിയ പോലുള്ള ഏയര്ഹോസ്ടസ്സുമാര് വിളമ്പിയ ഭക്ഷണം തീര്‍ത്തും അരോചകം ആയിരുന്നു . വിമാനങ്ങളിലും എയര്പോറ്ട്ടിലും ഫോട്ടോഗ്രാഫി ഉസ്ബക് നിരോധിച്ചിരിക്കുകയാണ്. 50 ഡോളര്‍ ആണ് പിഴ .
ദിനം ഒന്ന് - താഷ്കെന്റിലേക്ക്
പുലര്‍ച്ചെ 3 മണിയോട് കൂടി ബാബറിന്റെ പൂര്‍വ പിതാവ് അമീര്‍ ടിമുറിന്റെ ജന്മ രാജ്യമായ ഉസ്ബകിസ്താന്റെ തലസ്ഥാനമായ താഷ്കെന്റിലേക്ക് ഞങ്ങളുടെ വിമാനം പറന്നിറങ്ങി .
Giri and Babychen
4 സ്റാര്‍ ഹോട്ടലാണ്, സുന്ദരമായ മുറി. കുളിച്ചു ഫ്രഷ് ആയി. റസ്റ്റോറന്റില്‍ വിഭവ സമൃദ്ധമായ അമേരികന്‍ ബ്രെക്ഫാസ്റ്റ് .ആസ്വദിച്ചു കഴിച്ചു. ഇന്ന് ഉച്ച വരെ ഒരു പ്രോഗ്രാമും ഇല്ല . സുഖമായി ഉറങ്ങി യാത്രാ ക്ഷീണം മാറ്റി.
ഉച്ചക്ക് കൃത്യം ഒരു മണിക്ക് ഭക്ഷണത്തിനായി പുറപ്പെട്ടു. ഇന്ത്യന്‍ റസ്റ്റോറന്റില്‍ ആണ് ഒരുക്കിയിരിക്കുന്നത്.
ടീം അംഗങ്ങള്‍ എല്ലാവരുമുണ്ട് 24 ഗുജറാത്തികള്‍ ടീം മാനേജര്‍ കാഷ്മീര ഞങ്ങള്‍ 3 മലയാളികള്‍ കൂടാതെ കമാലും.
"Kebabish Indian Restaurnt" ലില്‍ ആയിരിന്നു ലഞ്ച്. നല്ല മട്ടനും ചിക്കനും, എല്ലാ റസ്റ്റോറന്റിലും മദ്യം ഉപയോഗിക്കാം നിയന്ത്രണം ഒന്നുമില്ല നാല് മണി വരെ അത് നീണ്ടു. അതിനു ശേഷം ടാഷ്കെനിട്ന്റെ തെരുവുകളിലൂടെ നടന്നു ഹോട്ടെലിലേക്ക് മടക്കം. .
ശിശിര കാലത്തെ വരവേല്‍ക്കാന്‍ ഇലകള്‍ പൊഴിച്ച് നില്ക്കുന്ന സസ്യജാലം .
മനോഹരമായ തെരുവുകള്‍. വെറും 23 ലക്ഷം മാത്രം ജനസംഖ്യ ഉള്ള താഷ്കെന്റില്‍ വാഹനങ്ങളുടെ എണ്ണവും കുറവാണ്. പക്ഷെ ലോകത്തെ പല വിലകൂടിയ വാഹനങ്ങളും അവിടെ കണ്ടു.
Giri, Babychen and Koshy
തിരികെ റൂമില്‍ എത്തുന്നതിനു മുന്‍പ് ഒരു മദ്യ കടയില്‍ കയറി 8000 മുതല്‍ മൂന്നര ലക്ഷം വരെ വിലയുള്ള മദ്യങ്ങള്‍. പേടിക്കണ്ട 160 മുതല്‍ 7000 ഇന്ത്യന്‍ രൂപ. ഒരു പാകറ്റ് സിഗരറ്റിനു 4000 സോം (80 Rs). ആന്ഗ്യഭാഷ എങ്ങനെ ഉപകരിക്കുമെന്ന് മനസ്സിലാക്കാന്‍ പറ്റിയ രാജ്യം. റഷ്യനും ഉസ്ബക്കും മാത്രം അറിയാവുന്നവര്‍. (രണ്ടെണ്ണം വിട്ടാല്‍ നമുക്കിതെല്ലാം അറിയാമല്ലോ).രാത്രി 8 മണിക്ക് ഇന്ത്യന്‍ റസ്റാരന്റില് (Hollywood Indian Restaurant) ഡിന്നര്‍.വെറും ഡിന്നര്‍ അല്ല ഗാലാ ഡിന്നര്‍. ഡാന്‍സ്, ഫ്രീ ഫ്ലോ ഓഫ് റഷ്യന്‍ വോഡ്ക. അടിപൊളി.....
സുന്ദരന്‍ ഭക്ഷണം, ഗുജറാത്തികള്‍ വിശാല മന്സ്ക്കരായി നോട്ടു കെട്ടുകള്‍ വാരിയെറിഞ്ഞു. പത്തു മണിയോടെ റൂമിലേക്ക്..
സെക്സ് ടൂറിസത്തിലൂടെ സമ്പത്ത് വ്യവസ്ഥ കെട്ടിപ്പെടുക്കാന്‍ ശ്രമിക്കുന്നതാണോ എന്ന് സംശയിക്കത്ത നൈറ്റ് ക്ലബ് ആക്ടിവിടീസ് ഇവിടെ ലഭ്യമാണ്. (സ്വന്തം ചിലവില്‍).
ദിനം രണ്ട് - മഞ്ഞു മലയിലെ മഴയിലേക്ക്
രാവിലെ 8 മണിക്ക് കോഫീ ഷോപ്പില്‍ ബുഫെ ബ്രേക്ഫാസ്റ്റ്. ഇന്ത്യാക്കരുള്ളത് കൊണ്ട് നാനും ദാലും അമേരികന്‍ ബ്രെക്ഫാസ്റിന്റെ കൂടെ നല്‍കിയിട്ടുണ്ട്.
ഒരു കുറ്റവും പറയാന്‍ ഇല്ല.
9 മണിയോടെ 100 km അകലെയുള്ള ചിന്ഗാന് മല നിരകളിലേക്ക് മൂന്നു
മിനി ബസ്സുകളിലായി യാത്ര തുടങ്ങി.
നേരേ ചാര് വാക്ക് ലേക്കിലേക്ക്
ലേക്ക് സൈഡിലുള്ള ഹോട്ടലില്‍ എത്തിച്ചേര്‍ന്നു.
ഇവിടെ ആണ് ലഞ്ച്.
വെളിയില്‍ പോകാന്‍ മഴ സമ്മതിച്ചില്ല..എങ്കിലും അല്പം ശമനം ലഭിച്ചപ്പോള്‍ കുറച്ചു ഫോട്ടോകള്‍ എടുത്തു.
മഞ്ഞു മൂടിയ ചിന്ഗാന് മല നിരകള്‍ക്ക് നടുവില്‍ തണുത്തുറഞ്ഞ ചാര്‍വാക് തടാകം. മഞ്ഞു ഉറയാത്ത ഒരു ഭാഗത്ത് ഒന്ന് രണ്ട് ബോട്ടുകളും.
വളരെ അസുലഭമായ മനോഹര കാഴ്ച.
Charvak lake
മഞ്ഞുറഞ്ഞ് കിടക്കുന്ന തടാകം. എന്തുചെയ്യാം അടുത്ത് പോയിക്കാണാന്‍ പറ്റിയില്ല.
ബുഫെ ലഞ്ച് കഴിച്ചു. ഇവിടെ പണി കിട്ടി, ഭക്ഷണം തനി ഉസ്ബക്. ഉപ്പില്ല എരിയില്ല.
നാല് മണിയോടെ തിരികെ. വരുന്ന വഴി പഴയ സോവിയറ്റ് നാടു മാസികകളില്‍ കണ്ട പോലുള്ള വീടുകളും കണ്ടു.
രാത്രി തനിയാവര്‍ത്തനം. ഭക്ഷണം കഴിഞ്ഞു സുഖമായുറങ്ങി
ദിനം മൂന്ന് - തെളിഞ്ഞ സൂര്യനില്‍ പട്ടണ കാഴ്ചകള്‍.
രാവിലെ ബ്രേക്ഫാസ്റ്റ് കഴിഞ്ഞു താഷ്കെന്റ് സിറ്റി ടൂര്‍ 10 മണിയോടെ ആരംഭിച്ചു.
1966 ജനുവരി 11 നു താഷ്കെന്റില്‍ വച്ച് മരണപ്പെട്ട ഇന്ത്യന്‍ പ്രധാന മന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സ്മാരകമായ സ്കൂള്‍, ഞങ്ങള്‍ ആദ്യം സന്ദര്‍ശിച്ചു. ഇവിടെ ഹിന്ദി പടിപ്പിക്കുന്നുണ്ട്.
all team in front of Lal Bahadur Shasthri Memmorial school
ഉച്ച വരെ അമീര്‍ തിമുര്‍ സ്ക്വയര്‍, ഇന്‍ഡിപെന്റന്റ് സ്ക്വയര്‍, ടിവി ടവര്‍, 1976 ല്‍ സംഭവിച്ച ഭുകംബത്തെ തരണം ചെയ്തതിന്റെ ഓര്‍മയായ മോനുമെന്റ്റ് ഓഫ് കറേജ്, ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്തരിച്ച ഹോടല്‍ ഉസ്ബെക്കിസ്ഥാന് മുതലായവ സന്ദര്‍ശിച്ചു. താഷ്കെന്റ് തെരുവുകളിലൂടെ ഉള്ള സഞ്ചാരം മനോഹരമായ ഒരനുഭവം ആണ്.
തെളിഞ്ഞ സൂര്യനില്‍ ഒരു സബ് വേ. ഇതിന്റെ മറ്റൊരു ഫോട്ടോ പിന്നീട് കാണാം.
മുസ്ലീം ഭൂരിപക്ഷമായ ഉസ്ബെക്കില്‍ കണ്ട ഒരേ ഒരു ക്രിസ്ത്യന്‍ പള്ളി
Hotel Uzbekistan
Independent square with TV tower
തെളിഞ്ഞ സൂര്യനില്‍ ഒരു സബ് വേ. ഇതിന്റെ മറ്റൊരു ഫോട്ടോ പിന്നീട് കാണാം.
Amir Timur Square
Koshy, Kashmira and Giri
മുസ്ലീം ഭൂരിപക്ഷമായ ഉസ്ബെക്കില്‍ കണ്ട ഒരേ ഒരു ക്രിസ്ത്യന്‍ പള്ളി
Koshy and Babichan with Hummer Caravan
monument of courage
ഉച്ച ഭക്ഷണം ഇന്ത്യന്‍ രസ്റാരന്റില് നിന്നും കഴിച്ചു. തെളിഞ്ഞ സൂര്യന് പക്ഷെ ഒട്ടും ചൂടനുഭവപ്പെടുന്നില്ല. അടുത്ത ലക്ഷ്യം ചോര്‍സു മാര്‍കറ്റ് ആണ്.
മകുടാകൃതിയില്‍ നീല മേല്കൂരയോട് കൂടിയ ഒരു വലിയ കെട്ടിടവും അതിന്റെ പരിസരവും ആണ് മാര്‍കറ്റ്.
പലതരം ഉണങ്ങിയ പഴങ്ങള്‍, നട്സുകള്‍, പച്ചക്കറികള്‍, വിവിധ തരാം മാംസ്യ ഉല്‍പ്പന്നങ്ങള്‍, വീടുപകരണങ്ങള്‍, റൊട്ടികള്‍, ചുട്ടെടുത്ത ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങി എല്ലാവിധ പരമ്പരാഗത സാധനങ്ങളും ലഭിക്കുന്ന വലിയൊരു മാര്‍ക്കറ്റ് ആണിത്.
അസാധാരണ വലിപ്പമുള്ള തക്കാളി,സവാള മുതലായവയും ഇവിടെ കണ്ടു.
എല്ലാം ചുറ്റിനടന്നു കണ്ടു കഴിഞ്ഞപ്പോഴേക്കു സന്ധ്യയായി. തിരികെ മുറിയിലേക്ക്.
കുളിച്ചു ഫ്രെഷായി 8 മണിക്ക് ഡിന്നറിനു പട്യാല ഹൌസ് എന്ന ഇന്ത്യന്‍ റസ്റാരന്റ്ഇലേക്ക്.
സുന്ദരന്‍ ഭക്ഷണം, മദ്യം കൂട്ടത്തില്‍ ഡാന്‍സും.
തിരികെ റൂമിലെത്തി സുഖമായുറങ്ങി...
ദിനം നാല് - അപ്പൂപ്പന് താടികള്‍ പെയ്തിറങ്ങുന്നു.
ഇന്ന് ഈ രാജ്യത്തോടും ഈ മനോഹര നഗരത്തോടും വിട പറയേണ്ട ദിവസമാണ്.
തണുത്ത പ്രഭാതം. പ്രത്യേക പരിപാടികള്‍ ഒന്നുമില്ല. രാവിലെ ബ്രെക്ഫാസ്റിനു ചെന്നപ്പോള്‍ കണ്ടത് ഒരു ഉസ്ബെക് വിവാഹ സംഘത്തെ.
12 മണിക്ക് ചെക്കൌട്ട് ചെയ്യണം. പക്ഷെ രാത്രി പത്തു മണിക്കേ വിമാനം പുറപ്പെടുക ഉള്ളു.
റൂമില്‍ ഉള്ള ഗ്ലാസ്, ടവല്‍ മുതലായവയ്ക്ക് എന്തെങ്കിലും നാശം സംഭവിച്ചാല്‍ അസാധാരണമായ പിഴ കൊടുക്കേണ്ടിവരും. രണ്ട് ഗ്ലാസ് പൊട്ടിച്ചതിനു 100 ഡോളര്‍ പാവം ഗുജറാത്തികള്‍ കൊടുക്കുന്നത് കണ്ടു. വെളിയില്‍ സൂപ്പര്‍ മാര്‍കെറ്റില്‍ 2 ഡോളറിനു കിട്ടുന്നത്.
എല്ലാവരും ചെക്കൌട്ട് ചെയ്തു.
ഹോട്ടലിനു പുറത്തേക്കു നോകിയപ്പോള്‍ പഞ്ഞി തുണ്ടുകള്‍ പറന്നു വീഴുന്നപോലെ.
പല പ്രധാന ഹോട്ടലുകളും അവുരുടെ താമസക്കാരുടെ രാജ്യത്തിന്റെ പതാക ഉയര്‍ത്തുന്ന പതിവുണ്ട്. ഇന്ത്യയുടെതും ഉണ്ട്. അവക്ക് ചുറ്റും പഞ്ഞിതുണ്ടുകള്‍ പാറി പറക്കുന്നു മഞ്ഞു കാലം വരവായി....
കാശ്മീരില്‍ പോയിട്ട് പോലും മഞ്ഞു പെയ്യുന്നത് ശരിയായി കാണാന്‍ കഴിയാതിരുന്ന എനിക്ക് ദൈവം തന്ന ഒരു അനുഗ്രഹമായി തോന്നി.
നേരെ ലഗേജുമായി ബസ്സിലേക്ക്. ഉച്ചഭക്ഷണം ഇന്ത്യന്‍ രസ്റാരന്റില് ആണ്.
മഞ്ഞു പെയ്ത് ശക്തമായി. തലേന്ന് കണ്ട വഴികള്‍ എല്ലാം പുതിയ ഭാവത്തില്‍.
ഇന്നലെ കണ്ട അതെ സബ്വേ തന്നെയ്യാണിത്.
ഭക്ഷണം നാലുമണി വരെ നീണ്ടു (നീട്ടി). പുറത്തിറങ്ങി. വെള്ള പൂശിയ വഴിത്താരകളും മരങ്ങളും.
ഗുജറാത്തികള്‍ക്കും മലയാളിക്കും അസുലഭമായ കാഴ്ച്ചയാണല്ലോ ഇത്.
7 മണിക്ക് ഏര്പോര്ട്ടില് റിപ്പോര്‍ട്ട് ചെയ്താല്‍ മതി. മണിക്കൂറുകള്‍ ബാക്കി.
ചിലര്‍ മാളില്‍ ഷോപ്പിങ്ങിനു പോയി. ഞങ്ങള്‍ അവിടെയുണ്ടായിരുന്ന റഷ്യന്‍ സര്‍ക്കസ് കാണാന്‍ കയറി.
സര്‍ക്കസും കാണാം തണുപ്പും മാറും.
ആറരയോടെ പുറത്തിറങ്ങി 7 മണിക്ക് വിമാനത്താവളത്തില്‍. 10 മണിയോടെ
ഒരു ക്രിസ്ത്മസ് ട്രീ നല്കിയ സുന്ദരമായ ഓര്‍മകളും പേറി നമ്മുടെ സ്വന്തം ഭാരതത്തിലേക്ക്.
സമര്‍പ്പണം
അകാലത്തില്‍ വിട്ടുപിരിഞ്ഞ ബേബിച്ചനു
അനുബന്ധം
ടൂറിസ്റ്റ് വിസ ഫീ 60 ഡോളര്‍ വരും. കൂടാതെ ഭാഷ വലിയ പ്രശ്നമായിരിക്കും. ഗ്രൂപ്പ് ടൂറിനു LOI എജെന്റ് സംഘടിപ്പിച്ചു കൊള്ളും പ്രത്യേക വിസ ഫീ കൊടുക്കണ്ട.

1 comment:
kalaki koshikunghe. anghine eashuthinte sakhayilum.
Post a Comment