ഒരു ശ്രീലങ്ക പോയാലോ? വയനാടന്‍ കര്‍ഷകന്‍ സമ്മതിച്ചു. എങ്ങനെ ? സംശയമെന്താ വിമാനത്തില്‍ അല്ലാതെ പറ്റുമോ.
നോക്കാം, ഒരു പുതിയ സാധനം, കപ്പല്‍. തൂത്തുക്കുടി നിന്നു കൊളോമ്പോ വരെ
2011 മേയ് ലാണ് ഈ സംസാരം. ശ്രീലങ്ക ഒരു പിടിപാടും ഇല്ല. ഒരു ട്രാവല്‍ എജെന്റ്മായി സംസാരിച്ചു ഒരു മൂന്നു ദിന പാകേജു ജൂലെയില്‍ ഏര്‍പ്പാട് ചെയ്തു.
യാത്രാവഴികള്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങോട്ട് കപ്പലില്‍ തിരിച്ചു വിമാനത്തില്‍. കപ്പല്‍ സര്‍വീസ് ജൂണില്‍ തുടങ്ങത്തെയുള്ളൂ. ജൂലൈലേക്ക് ടിക്കറ്റുകള്‍ എല്ലാം ബുക്ക് ചെയ്തു. വിമാനത്തിനു 6500 രൂപ, കപ്പലിന് 2850 ഉം
അങ്ങനെ 2011 ജൂലൈ 18 രാത്രി ഒന്നരയോടെ ഗുരുവായൂര്‍ - ചെന്നൈ എക്സ്പ്രസ്സില്‍ യാത്ര ആരംഭിച്ചു. 8.45 ആയപ്പോള്‍ വഞ്ചിമണിയാച്ചി ജങ്ക്ഷനില്‍ ഇറങ്ങി. ഇവിടെ നിന്നും 10 മണിക്കേ തൂത്തുക്കുടിക്കു ട്രെയിന്‍ ഉള്ളൂ. വിജനമായ ഒരു പ്രദേശത്ത് ഒരു സ്റേഷന്‍. എങ്കിലും നല്ല ഭക്ഷണം കിട്ടുന്ന ഒരു ചെറിയ റെസ്റ്റരന്റ് ഉണ്ട്. തമിഴന്റെ സുന്ദരന്‍ ഇഡലി വട. വയറു നിറച്ചു കഴിച്ചു. കേരളത്തിന്റെതില്‍ നിന്നും പകുതി വില മാത്രം.
10 മണിക്ക് തന്നെ ട്രെയിന്‍ വന്നു. 36 km ദൂരം മുക്കാല്‍ മണിക്കൂര്‍ വേണ്ടിവന്നു.
ഇതേ സമയം ബേബിച്ചെന്‍ രാവിലെ 6.30 നു തന്നെ വന്ന്‍ ഒരു മുറിഎടുത്തിരുന്നു. 3 മണിക്ക് റിപ്പോര്‍ട്ട് ചെയ്‌താല്‍ മതി, റൂമില്‍ വിശ്രമിച്ചു.
2.30 നു ഒരു ആട്ടോ പിടിച്ചു V.O.Chidamharanar പോര്ട്ടിലേക്ക്.
(c) indiatodayimages.com
ഒരു പഴയ ഗോഡൌണ്‍ ഇമിഗ്രേഷനും കസ്റംസും ആക്കി മാറ്റിയിരിക്കുകയാണ്. ചെകിന്‍ ചെയ്തു. ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് സംശയം ടൂര് പോകാന്‍ ശ്രീലങ്ക മാത്രമേ ഉള്ളോ. പത്തു മിനിറ്റ് അവര്‍ ഞങ്ങളെ ചോദ്യം ചെയ്തു. റിട്ടന്‍ ടിക്കറ്റ് വാങ്ങി നോക്കി. ആ സ്ത്രീ കരുതിക്കാണും ഞങ്ങള്‍ വല്ല അന്താരാഷ്ട്ര ഭീകരരും ആയിരിക്കുമെന്ന്. ഇന്ത്യ ശ്രീലങ്ക ബന്ധത്തിന്റെ ഒരു ആഴമേ.
ഇമിഗ്രേഷന്‍ കഴിഞ്ഞു നേരെ ഒരു ബസ്സിലേക്ക്. ഏതാണ്ട് ഒരു കിലോമീറ്റര്‍ പോര്ടിനുള്ളില്‍ക്കൂടി സഞ്ചരിച്ചു. എങ്ങും ചരക്കുകളുടെ കൂമ്പാരങ്ങള്‍. കണ്ടയിനറുകള്‍, വന്‍തടികള്‍, 10ഉം 15ഉം അടി വലുപ്പത്തിലുള്ള കരിങ്കല്‍ ക്യൂബുകള്‍.
ദൂരെ നിന്നെ കണ്ടു അവളെ, സ്കോടിയ പ്രിന്‍സ്. വാ പൊളിച്ചു കിടക്കുന്ന ഒരു തിമിങ്ങലത്തെ പോലെ. ബഹാമാസിലെ നസ്സാവു ഐലന്‍ഡില്‍ രെജിസ്ടര്‍ ചെയ്ത സ്കോട്ടിയയുടെ ജനനം 1972 ല്‍ ആണ് (70 ല്‍ നിര്‍മാണം ആരംഭിച്ചു). 1997 ലും 2002 ലും പുതുക്കി പണിത ഇവളുടെ ഇപ്പോഴത്തെ ഉടമസ്ഥര്‍ ഫ്ലെമിങ്ഗോ ലൈനെര്‍സ് ആണ്.
.
ബസ്സ് ചെന്ന് നിന്നത് കപ്പലിനകത്താണ്. ഞങ്ങള്‍ ഇറങ്ങി. 9 നിലയുള്ള ഈ ചെറിയ കൊട്ടാരത്തിന്റെ അഞ്ചാമത്തെ നിലയാണിത്.
ഇരുനൂറു കാറുകള്‍ അല്ലെങ്കില്‍ തുല്യമായ മറ്റു വാഹനങ്ങള്‍ ഉള്‍കൊള്ളാന്‍ പറ്റുന്ന തരം പാര്‍കിംഗ് യാര്‍ഡ്. ഇപ്പോള്‍ മറ്റു വാഹനങ്ങള്‍ ഒന്നുമില്ല.

(c) rediff.com

നേരെ മുകളിലേക്ക് പടികള്‍ കയറി മനോഹരമായ റിസപ്ഷന്‍. ഇവിടെ എല്ലാവര്ക്കും അവരവരുടെ ടിക്കെറ്റ് അനുസരിച്ച് കാബിനുകള്‍ നല്‍കുന്നു.
നേരെ ഞങ്ങളുടെ ക്യാബിനിലേക്ക് നടന്നു. എല്ലാവിധ ആധുനിക സജ്ജീകരണങ്ങള്‍ ഉള്ള ഒരു മുറി. മനോഹരമായിരിക്കുന്നു.
പലതരത്തില്‍ ഉള്ള 323 കാബിനുകള്‍ ഈ കപ്പലില്‍ ഉണ്ട്.
നാലുമണി ആയിരിക്കുന്നു. അറിയിപ്പുകള്‍ എല്ലാം മൈക്കിലൂടെ ആണ്.
ചായക്കുള്ള അറിയിപ്പ് വന്നു കോണ്‍കോര്‍ഡ് ഡൈനിംഗ് റൂമില്‍. ചായയും സമോസയും.
ക്രൂവില്‍ മലയാളികളുമുണ്ട്.
ചായക്ക് ശേഷം കപ്പല്‍ ഒന്ന് ചുറ്റിനടന്നു കണ്ടു. ഓരോ നിലകളും കയറി ഇറങ്ങി. ലിഫ്റ്റ് സൗകര്യം എല്ലായിടത്തും ഉണ്ട്.
Babichen...
പുറംകാഴച്ചകളും..
രാത്രി 7.30 നു ഡിന്നര്‍ അനൌണ്‍സ് ചെയ്തു 10 മണി വരെ. ഇതുവരെയും പുറപ്പെടാന്‍ അനുമതി ലഭിച്ചിട്ടില്ല. 8 മണിയോടെ ടഗ്ഗ് ബന്ധിപ്പിച്ചു.
എട്ടരയോടെ ഞങ്ങള്‍ പുറംകടലില്‍ എത്തി. അതിനു ശേഷമാണ് ബാര്‍ ഓപ്പണ്‍ ആക്കിയത്. ഓരോ രാജ്യത്തെയും എക്സൈസ് നിയമങ്ങള്‍ തുറമുഖങ്ങളില്‍ ബാധകമാണ്.
ഒരു ബിയറിനു 100 രൂപ, ഒരു പെഗ്ഗിനും. പക്ഷെ സാധനം എല്ലാം തനി വിദേശി തന്നെയാണ്.നാലെണ്ണം വിട്ടു.നാല് ബിയര്‍ പാര്‍സല്‍ വാങ്ങി. ബാര്‍ ഒരു മണിക്കൂര്‍ മാത്രമേ ഉള്ളൂ.
അത്താഴം കഴിച്ചു. ചിക്കന്‍ മീല്‍സ്. നന്നായിരുന്നു
സ്കോടിയ പറക്കുകയാണ്. 1350 യാത്രക്കാര്‍ക്കും 200 കാറുകള്‍ക്കും അതിലേറെ ചരക്കും കയറ്റാവുന്ന അവളില്‍ 200 യാത്രക്കാരും 80 ക്രൂവും മാത്രം.
കുറെ നേരം ഡക്കില്‍ പോയി നിന്നു. കാസിനോയും ഗെയിം സെന്ററും ഒന്നും ഓപ്പണ്‍ ആയിട്ടില്ല.
കുറെ നേരം മൊബൈല്‍ കവറേജ് ഉണ്ടായിരുന്നു. പിന്നെ അതും പോയി. കുറ്റാകുറ്റിരുട്ടു. റൂമിലേക്ക് തിരിച്ചു പോയി. നല്ല പോലെ ആട്ടമുണ്ട്. എന്തായാലും കടല്‍ ചൊരുക്ക് പിടിച്ചില്ല.
ഉറങ്ങി, എങ്ങനെയെന്നു ചോദിക്കരുത്. ആറുമണിക്ക് കണ്ണ് തുറന്നു. പുറത്തേക്കു നോക്കി. സ്കോടിയ നിശ്ചലമായിരിന്നു.
കൊളോമ്പോ തുറമുഖത്തു ഒരു വലിയ കണ്ടിയ്നെര്‍ ഷിപ്പ് കിടക്കുന്നു
കുളിച്ചു. ബ്രേക്ഫാസ്റ്റ് അനൌന്ന്സ്മെന്റ്റ് വന്നു. ഇഡ്ഡലി സാമ്പാര്‍. 8 മണിക്ക്
പുറത്തേക്കു ഇറക്കി തുടങ്ങി.
കസ്റംസ്, ഇമിഗ്രെഷന്‍ ഓഫീസിലേക്ക് പോകുവാന്‍ വാന്‍ റെഡി. ഒന്നുകൂടി തിരിഞ്ഞു നോക്കി,
അവള്‍ സ്കോടിയ പ്രിന്‍സ്, ഒരു രാത്രി മാത്രമാണെങ്കിലും ഒരു ജീവിതത്തിന്റെ ഭാഗം ആയവള്‍.
അറിഞ്ഞില്ല അതവസാന കാഴ്ച ആയിരിന്നു എന്ന്.
അനുബന്ധം
ശ്രീലങ്കന്‍ യാത്ര ഒരു പോസ്റ്റില്‍ തീര്‍ക്കുവാന്‍ തീരുമാനിച്ചതാനെങ്കിലും, രണ്ടാക്കുകയാണ്.
2011 ല്‍ ഇന്ത്യയില്‍ വന്ന സ്കോടിയ, യാത്രക്കാരുടെ കുറവ് മൂലം കുറഞ്ഞ കാലം കൊണ്ട് കൊളോമ്പോ ഫെറി അവസാനിപ്പിച്ചു. ഇതിനിടക്ക് ലിബിയയില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കാനും പോയി. കുറേക്കാലം കൊളോമ്പോ പോര്‍ട്ടില്‍ വെറുതെ കിടന്ന സ്കോടിയയെ 2012 മാര്‍ച്ചില്‍ ആരോ വാങ്ങി പൊളിച്ചു നീക്കി.. 40 ആം വയസ്സില്‍....
ഈ കുറിപ്പ് സ്കോടിയ പ്രിന്‍സിന്റെ ഓര്‍മ്മക്കായി ..

No comments:
Post a Comment