Showing posts with label jamesbond island. Show all posts
Showing posts with label jamesbond island. Show all posts

Monday, June 30, 2014

ഫുകെറ്റ് 2 - ജെയിംസ് ബോണ്ട്‌ ഐലന്റിലേക്ക്. ഫാങ്ങ്ങ്ങാ ബേ

പടോങ്ങിലെ ആല്‍ബം ലോഫ്റ്റ് ഹോട്ടലില്‍ നിന്നും ബ്രേക്ക്ഫാസ്റിനു ശേഷം എട്ടുമണിയോടെ ഞങ്ങള്‍ യാത്ര ആരംഭിച്ചു. പല ഹോട്ടലുകളില്‍ നിന്നായി 10 പേര്. ഒരു അറബി കുടുംബം. ഒരു കൊറിയന്‍ ദമ്പതികള്‍, ഞങ്ങളും.

പല തരം പാകേജു ഉണ്ട്.  സ്പീഡ് ബോട്ട് പാക്കിനാണ്ഗിരി താല്പര്യപെട്ടത്. പക്ഷെ അതിലുള്ള സഞ്ചാരം ഓട്ടോ റിക്ഷയില്‍ പോകുന്നതിനു തുല്യമായാതിനാല്‍  അതുപേക്ഷിച്ചു. പകരം നമ്മുടെ സാദാ ബോട്ട്.

ഞങ്ങള്‍ക്ക് പാക്കേജു തിരഞ്ഞെടുക്കാന്‍ സഹായിച്ചത്. ട്രാവല്‍ കമ്പനിയിലെ പെണ്‍കുട്ടിയാണ്.

റോഡുമാര്‍ഗം 85 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷമാണ് ബോട്ടിലേക്ക് കയറുന്നത്. ഞങ്ങളെയും വഹിച്ചു കൊണ്ട് ടൊയോട്ട കമ്മ്യുട്ടെര്‍ ഫുകെറിന്റെ മദ്ധ്യഭാഗത്തുകൂടിയുള്ള ഹൈവേയിലൂടെ പാഞ്ഞു.





ദ്വീപിനെ വന്‍കരയുമായി ബന്ധിപ്പിക്കുന്ന പാലം കടന്നു. അല്പം മുന്‍പോട്ടു പോയി വലത്തോട്ടു ജെട്ടിയിലെക്കുള്ള വഴി തിരിഞ്ഞു.

പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ എവിടെയോ ചെന്നെത്തിയപോലെ..
റബ്ബറും തേക്കും വാഴയും കൈതയും തെങ്ങും നിറഞ്ഞ കുന്നുകളും താഴ്വാരങ്ങളും. വീടുകളുടെ നിര്‍മാണ രീതി  ഒഴികെ ബാക്കിയെല്ലാം ഒരുപോലെ.


ബോട്ട് ജെട്ടിയില്‍ എത്തി. തീരത്തുനിന്നും അരകിലോമീറ്ററോളം കടലിലേക്ക്‌ ഇറക്കിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. അവിടെ വരെ വാഹനങ്ങള്‍ ചെല്ലും.

വണ്ടിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ കൈയില്‍ ഒരു ടാഗ് കേട്ടി. ഓരോ ബോട്ടിലേയും യാത്രക്കാരെ തിരിച്ചറിയാന്‍ വേണ്ടിയാണിത്.

രണ്ട്‌ ബോട്ടുകള്‍ അവിടെ കിടപ്പുണ്ട്. ഒന്നിലേക്ക് ഞങ്ങളെ കയറ്റി. 


ഫാങ്ങ്ങ്ങാ ബേയിലെ ദ്വീപുകളുടെ സൌന്ദര്യം ആസ്വദിച്ചു കൊണ്ടുള്ള യാത്ര തുടങ്ങി.



ബോട്ടിന്റെ താഴത്തെ നില കിച്ചന്‍ ആണ്. അവിടെ ഞങ്ങളുടെ ഉച്ചഭക്ഷണം തയ്യാറാകുന്നു.






ദൂരെയായി ഞങ്ങള്‍ പുറപ്പെട്ട ജെട്ടി പുറകിലേക്ക് മറയുന്നു.  
മുകള്‍ നിലയിലേക്ക്  ചെന്നു


മൊത്തം യാത്രികര്‍  അറുപതു  പേരോളമുണ്ട്. ഇതില്‍ ഇരുപതു പേരില്‍ കൂടുതല്‍ ഇസ്രായേലില്‍ നിന്നു വന്നവരാണ്.


ഞങ്ങള്‍ പതുക്കെ ഞങ്ങളുടെ പരിപാടിയും തുടങ്ങി. സോഫ്റ്റ്‌ ഡ്രിങ്ക്സും, വെള്ളവും പഴവര്‍ഗ്ഗങ്ങളും  ഫ്രീയാണ്. ചിപ്സ് കാശുകൊടുത്തു വാങ്ങി. 

ഒരു ഇസ്രായേലി പട്ടാളക്കാരന്‍, പേര് മറന്നു പോയി.

ആദ്യം പോകുന്നത് പനാക്ക് ദ്വീപിലേക്കാണ്. ഇവിടെയുള്ള ബാറ്റ് കേവ് ആണ് പ്രധാന ആകര്‍ഷണം. ബോട്ട് പനാക്ക് ലക്ഷ്യമാക്കി നീങ്ങി.













 ഈ പ്രകൃതി ദൃശ്യങ്ങള്‍ മറ്റെവിടെ കാണാന്‍ കഴിയും?..

 പനാക് ദ്വീപ്‌ അടുക്കുകയാണ്.


ഞങ്ങളുടെ ബോട്ട് നങ്കൂരമിട്ടു. ഞങ്ങളെ കൊണ്ടുപോകുവാന്‍ കാറ്റ് നിറച്ച കാനോയികളില്‍ തുഴക്കാര്‍ എത്തി. രണ്ടും മൂന്നും പേര്‍ വീതം ഓരോ കനോയിയിലും കയറി.



 ഞങ്ങള്‍ ദ്വീപിനു അരികിലേക്ക് നീങ്ങി. ഫാങ്ങ്ങ്ങാ ബേയിലെ ദ്വീപുകള്‍ എല്ലാം ചുണ്ണാമ്പു പാറകള്‍ (ലൈം സ്റോണ്) ആണ്. ആയിരക്കണക്കിന് വര്‍ഷം മുന്‍പ് മഞ്ഞുപുതച്ചു കിടന്ന ഇവ പിന്നീട് കാലക്രമേണ ഈവിധം ആയതാണ്.
മൃഗങ്ങളോ ഉരഗങ്ങളോ ഇല്ലാത്ത ഇവിടെ പക്ഷികള്‍ മാത്രമേ ഉള്ളൂ. കൂടുതലും പരുന്തുകള്‍.




ആയിരക്കണക്കിന് വര്‍ഷങ്ങളിലെ സമുദ്ര തിരമാലകളുടെ പ്രവര്‍ത്തനം ദ്വീപിന്റെ താഴ്ഭാഗത്ത്‌. മനോഹര ശില്പങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു.

ഞങ്ങളുടെ ചെറു വള്ളം ഒരു ഗുഹയിലേക്ക് പ്രവേശിക്കുകയാണ്. അകത്തെ ഇരുളിനെ മറികടക്കാന്‍ ഒരു ഹെഡ് ലാമ്പ് തേരാളിയുടെ തലയില്‍ ഫിറ്റ് ചെയ്തിട്ടുണ്ട്.


ഏതാണ്ട് നൂറുമീറ്ററോളം ഗുഹയിലെ ഇരുളില്‍ കൂടി സഞ്ചരിച്ചു. അകലെ ഗുഹാമുഖം തെളിഞ്ഞു വരുന്നു.


ദ്വീപിനുള്ളില്‍ പ്രകൃതി സൃഷ്‌ടിച്ച ഒരു തടാകത്തിലേക്ക്‌ ആണ് ചെന്നെത്തുന്നത്. ആ തടാകവും അതിനു ചുറ്റുമുള്ള കാനന ഭംഗിയും ആരുടേയും മനസ്സും തണുപ്പിക്കും.









കണ്ടല്‍ വളര്‍ന്നു നില്‍ക്കുന്നു. മനസ്സില്‍ ഉണ്ടായിരിന്ന താഴ്ചയെ കുറിച്ചുള്ള ഭയം മാറി.

എനിക്ക്  ഫിറ്റായി കഴിയുമ്പോള്‍ മാത്രമല്ലേ നീന്തല്‍ അറിയുകയുള്ളൂ.






തടാകത്തില്‍ നിന്നും പുറത്തേക്കു തിരിച്ചിറങ്ങി. പ്രകൃതി എന്ന കലാകാരന്‍ തീര്‍ത്ത ശില്പങ്ങള്‍ക്കരികിലേക്ക്..




വീണ്ടും ബോട്ടില്‍ കയറി. അടുത്ത ലക്‌ഷ്യം ഹോന്‍ഗ് ദ്വീപാണ്. അവിടെയെത്തി. ഞങ്ങളെ പനാക് ദ്വീപില്‍ കാഴ്ചകള്‍ കാണിച്ച കാനോയികളും തുഴല്‍ക്കാരും കാനോയികള്‍ എല്ലാം ബോട്ടിനകത്തു കയറ്റി പിന്തുടര്‍ന്ന് വന്നിരിന്നു.


എനിക്ക് ആ സാധനത്തിലെ ഇരിപ്പ് അല്പം ഭയമുണ്ടാക്കിയതിനാല്‍ ഞാന്‍ ഇവിടെ കാനോയിങ്ങിനു പോയില്ല. സുഹൃത്തുക്കള്‍ നാലുപേരും ഒറ്റ കാനോയില്‍ കയറി. ഞാന്‍ ബോട്ടിനുള്ളില്‍ ഒരു ചെറുത് വിട്ടു ഇരിന്നു.






അകലെ ഒരു ചെറിയ പായകപ്പല്‍ കിടക്കുന്നു. പക്ഷെ ഇത് യന്ത്രവല്ക്രിതമാണ്. ഇതിലെ പാക്കേജിന് ഏതാണ്ട് 7500 ഇന്ത്യന്‍ രൂപ കൊടുക്കണം.

ഉച്ചഭക്ഷണം തയാറായി . മീന്‍ വറുത്തത്, ചിക്കന്‍ വറുത്തത്. ഒണിയന്‍ റിങ്ങ്സ്, പൊട്ടറ്റോ ഫ്രൈ, ഫ്രൈഡ് റൈസ്. സാദാ റൈസ്. സോസുകള്‍.







കാനോയില്‍ പോയവര്‍ വന്നു തുടങ്ങി.  ഇസ്രായേലി പട്ടാളക്കാരന് ഒന്ന് മറിയാനുള്ള മോഹം.


ഹോന്‍ഗ് ദ്വീപില്‍ നിന്നും പുറപ്പെട്ടു. സമയം ഒന്നര. ബുഫെ തുടങ്ങി. കയ്യില്‍ ബാക്കിയിരുന്നതും തീര്‍ത്തു, ഭക്ഷണം കഴിച്ചു. തായ് ഭക്ഷണം മലയാളിക്ക് നല്ലതു പോലെ ഇഷ്ടപെടും എരിവും പുളിയും എല്ലാം...

ഭക്ഷണം കഴിഞ്ഞപ്പോഴേക്കും ജെയിംസ്‌ ബോണ്ട്‌ ദ്വീപില്‍ എത്തി അവിടേക്ക് ആഴം കുറവായതിനാല്‍ അടിവശം പരന്ന ഒരു പ്രത്യേക ബോട്ടില്‍ ആണ് കൊണ്ടുപോകുന്നത്.



പാട്ടുപാടി ഓളം ഇട്ട ഇസ്രായെലികളോട്. "കുട്ടനാടന്‍ പുഞ്ചയിലെ" പാടി ഞങ്ങളും മത്സരിച്ചു.

 ജെയിംസ്‌ ബോണ്ട്‌ ദ്വീപില്‍ എത്തി.

ഈ ദ്വീപിനു ഈ പേര് വരാന്‍ കാരണം
ജെയിംസ്‌ ബോണ്ട്‌ സിനിമയായ "മാന്‍ വിത്ത് ഗോള്‍ഡെന്‍ ഗണ്‍" എന്ന പടത്തിന്റെ പ്രധാന ലൊക്കേഷന്‍ ആയതു കൊണ്ടാണ്.







ഹനുമാന്‍ കൈലി ഉടുത്തു, തോര്‍ത്തും തോളില്‍ ഇട്ടു, മല ചുമന്നുകൊണ്ടു നില്‍ക്കുന്നു. എവിടെ ചെന്നാലും നമ്മുടെ നാട് മറക്കരുതല്ലോ...




ജനബാഹുല്യം മൂലം ഇങ്ങനെ ഒരു പടം പിടിക്കാന്‍ ഒത്തിരി പ്രയാസപ്പെട്ടു.



അവിടെ നിന്നും ഒരു മണിക്കൂറിനു ശേഷം യാത്ര തുടര്‍ന്നു. അടുത്ത ലക്‌ഷ്യം നാക്ക് ഐലന്റ് ആണ്.


കൂടെ ഉണ്ടായിരുന്ന ഫ്രഞ്ച്, കൊറിയന്‍ യുവതികള്‍ വെയില്‍ കായുന്നു.




നാക്ക് ഐലന്റിലെ ബീചിനാകെ ഒരു നൂറടി നീളം കാണും . വെള്ളം കാണാത്ത നാട്ടുകാര്‍ ഏതാണ്ട് ഒരുമണിക്കൂര്‍ അവിടെ ചിലവഴിച്ചു. പിന്നെ തിരികെ..


ഇത് വിരഹതാപമല്ല  





ഫാങ്ങ്ങ്ങാ ബേയിലെ കാഴ്ചകളോട് വിട പറഞ്ഞു ആറുമണി ആയപ്പോള്‍ ഞങ്ങള്‍ പടോങ്ങിലേക്ക് പുറപ്പെട്ടു.