Friday, June 20, 2014

ബേലൂര്‍, ഹലേബിഡ് - ഹോയ്ശാല സംസ്കൃതി

ചിക്മഗലൂര്‍ യാത്രയുടെ ഭാഗമായാണ് ബേലൂരും ഹാലെബിടും സന്ദര്‍ശിച്ചത്.

ചിക്കമഗളൂര്‍ - ഇന്ത്യയുടെ കാപ്പിത്തോട്ടം.


ചിക്മഗലൂരില്‍ നിന്നും ഉച്ചഭക്ഷണത്തിനു ശേഷം ഒന്നരയോടുകൂടി ഞാനും സുരേഷും ബേലൂരിനുള്ള ബസ്സില്‍ കയറി 25 കിലോമീറ്റര്‍ ആണ് ദൂരം. ഹാസ്സന്‍ വഴി പോകുന്ന എല്ലാ ബസ്സുകളും ഇതുവഴി ആയതിനാല്‍ ധാരാളം സര്‍വീസ്സുകള്‍ ഉണ്ട്.


കൃഷി സ്ഥലങ്ങള്‍ അതിരിടുന്ന റോഡ്‌.
മുക്കാല്‍ മണിക്കൂര്‍ യാത്രക്ക് ശേഷം ബസ് ബേലൂര്‍ എത്തി. ഒരു ചെറിയ പട്ടണം.  തമിഴ്നാടിന്റെ ഏതോ ഉള്‍പ്രദേശത്തു ചെന്നതു പോലെ. സ്റാന്ടിന് വെളിയില്‍ ഇറങ്ങി. ഇവിടെ നിന്നും ഒരു കിലോമീറ്ററില്‍ താഴയേ ഉള്ളൂ "ചെന്ന കേശവ" ക്ഷേത്രത്തിലേക്ക്. നല്ല വെയില്‍, ഒരു ഓട്ടോ പിടിച്ചു.




ക്ഷേത്ര ഗോപുരത്തിന് മുന്‍പിലായി ഇറങ്ങി. അല്പം അകലെ ഉത്സവ രഥം.




ചെരുപ്പ് വാതില്‍ക്കല്‍ സൂക്ഷിക്കാന്‍ ഏല്പിച്ചു അകത്തേക്ക് കടന്നു. തറ മുഴുവന്‍ കരിങ്കല്‍ പാളികള്‍ പാകിയിരിക്കുകയാണ്.

ഇടതു ഭാഗത്തായി ഒരത്ഭുതം.



ചുവടുറപ്പിക്കാതെ, ഗുരുത്വാകര്‍ഷണ ബലത്തില്‍ മാത്രം നില്‍ക്കുന്ന 42 അടി ഉയരത്തില്‍ ഉള്ള  ഒരു കരിങ്കല്‍ തൂണ്. ഇതിന്റെ മൂന്നു വശങ്ങള്‍ മാത്രമേ താഴെ തൊട്ടിട്ടുള്ളൂ. നാലാമത്തെ വശത്ത് കൂടി നമുക്ക് ഒരു പേപ്പര്‍ കടത്താം.


പിന്നീട് അതിശയിപ്പിക്കുന്ന കാഴചകളുടെ അരങ്ങേറ്റമായിരിന്നു.

കരിങ്കല്ലില്‍ കൊത്തിയ കവിതകള്‍. അതും 900 വര്‍ഷങ്ങള്‍ക്കു മുന്‍പ്.

ഹോയ്ശാല രാജാവ് വിഷ്ണു വര്‍ദ്ധന്‍ തന്റെ തലസ്ഥാനമായിരുന്ന ഇവിടെ 11ആം നൂറ്റാണ്ടില്‍ നിര്‍മാണം ആരഭിച്ചു

100 ല്‍ പരം വര്‍ഷങ്ങള്‍ കൊണ്ട് അദ്ദേഹത്തിന്റെ ചെറുമകന്റെ കാലത്ത് പൂര്‍ത്തീകരിച്ച ക്ഷേത്ര സമുച്ചയമാണിത്.







പ്രധാന ക്ഷേത്രവും. ഉപ ദേവകളുടെ ക്ഷേത്രങ്ങളും.

ഒരു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ ഇതിലെ എല്ലാ ശില്പങ്ങളും ആസ്വദിക്കാന്‍ സാധിക്കില്ല.



ഓരോ തൂണുകള്‍ക്കു മുകളിലായും വ്യതസ്ത ഭാവത്തിലുള്ള സാലഭന്ജികമാര്‍. തടിയില്‍ തീര്‍ക്കുന്നതിലും മിനുസമായ കൊത്തുപണികള്‍.

ഇത് തീര്‍ത്ത കലാകാരന്മാരെ ആരായാലും നമിച്ചു പോകും.



ഭാവി തലമുറ ചരിത്ര ഭൂമിയില്‍.






അകത്തുള്ള 48 തൂണുകള്‍ വ്യത്യസ്തങ്ങളായ രീതിയില്‍ ആണ് നിര്‍മിച്ചിരിക്കുന്നത്.




ഒറ്റപ്പാളിയില്‍ തീര്‍ത്ത മദ്ധ്യ ഭാഗത്തെ മേല്‍ക്കൂര ആരെയും അത്ഭുതപ്പെടുത്തും


ക്ഷേത്രത്തിനു ഇടതു വശത്തായി ക്ഷേത്രക്കുളം.

കരിങ്കല്ലില്‍ ശതാബ്ദങ്ങള്‍ മുന്‍പ് തീര്‍ത്ത കാവ്യം. ഒന്നര മണിക്കുറോളം അവിടെ കാഴ്ചകള്‍ കണ്ടു. തിരിച്ചിറങ്ങി

ബസ്സ്സ്റാന്റില്‍  എത്തി. ഇവിടെ നിന്നും 17 കിലോമീറ്റര്‍ ദൂരമുണ്ട് ഹലെബിഡിലേക്ക്. ഒരു ഉള്‍ പ്രദേശമാണ് അവിടം.

ഉടന്‍ തന്നെ ഒരു ബസ് കിട്ടി. മുന്‍ സീറ്റില്‍ തന്നെ ഇരുപ്പുറപ്പിച്ചു. ഡ്രൈവര്‍ക്ക് ഉടന്‍ തന്നെ മനസ്സിലായി ഞാന്‍ അവിടിത്തുകാരന്‍ അല്ല എന്ന്.  പുള്ളിക്ക് ഹിന്ദി അറിയാം. കേരളത്തില്‍ ബസ്സും കൊണ്ട് വന്നിട്ടുണ്ട്. കൊല്ലം വഴി കന്യാകുമാരിക്ക്. അറിയാവുന്ന ഹിന്ദിയില്‍ കത്തി വെച്ചു.

നാലരയോടെ ഹാലെബിടിലെത്തി. സ്റാന്റിനു തൊട്ടടുത്താണ് സമുച്ചയം.

ഹോയ്ശാല രാജവംശത്തിന്റെ രണ്ടാമത്തെ തലസ്ഥാനം ആയിരുന്നു ഇവിടം.













ബെലൂരിനെക്കള്‍ വിശാലമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും, മികച്ചത് ബെലൂരാണോ എന്നൊരു സംശയം.

ഇവിടെ സഞ്ചാരികള്‍ കൂടുതലായി കണ്ടു. രണ്ട്‌ തവണ തകര്‍ക്കപെട്ട ഈ ക്ഷേത്രം. ഇപ്പോള്‍ പുരാവസ്തു വകുപ്പ് കേടുപാടുകള്‍ തീര്‍ത്തുകൊണ്ടിരിക്കയാണ്.

ഒരു മണിക്കൂര്‍ അവിടെ ചുറ്റിനടന്നു. ആറുമണിക്ക് ബെലൂരിനുള്ള അവസാന ബസ് പോകും. ബെലൂരില്‍ ചെന്നെന്കിലെ ചിക്കമഗലൂരിനു പോകാന്‍ കഴിയൂ, 

ബസ് വരുന്നതിനു മുന്പായി ഒരു ഷെയറിംഗ് വാന്‍ കിട്ടി. ബസ് ചാര്‍ജ്ജ് മാത്രം.

ബേലൂര്‍ എത്തി. അവിടെ നിന്നും അടുത്ത ബസ്സിനു ചിക്കമഗലൂര്‍.

 എട്ടു മണിയോടെ എത്തിചേര്‍ന്നു


 അനുബന്ധം

കലകളെ സ്നേഹിക്കുന്നവര്‍ ഒരു തവണയെങ്കിലും ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം.

No comments: