Saturday, May 10, 2014

ഊട്ടി - പൂക്കളുടെ ഉത്സവം, അഥവാ "മലര്‍ കാഴ്ചി"

ഊട്ടിയെക്കുറിച്ച് ഒരുപാട് വിവരണങ്ങള്‍ വായിച്ചിട്ടുണ്ട്. പലതവണ പോയിട്ടുണ്ട്. പക്ഷെ, പുഷ്പമേളക്ക് മാത്രമായി ഒരു യാത്ര. അതായിരിന്നു ഇത്തവണ ലക്‌ഷ്യം.

എല്ലാ വര്‍ഷവും മേയ് 18 മുതല്‍ 20 വരെയാണ് ഊട്ടി പുഷ്പമേള.

വയനാട്ടിലെ പുല്‍പ്പള്ളിയില്‍ സുഹൃത്ത് ബേബിച്ചനെ സന്ദര്‍ശിച്ച ശേഷം, 2012 മേയ് 17 രാവിലെ ഏഴു മണിക്ക് ഞങ്ങള്‍ യാത്ര ആരംഭിച്ചു. നേരെ സുല്‍ത്താന്‍ബത്തേരിയിലേക്ക്. വയനാടിന്റെ കൃഷി ഭൂമികള്‍ പിന്നിട്ടു ബസ് വനപാതയിലേക്കൂ പ്രവേശിച്ചു. വനത്തില്‍ കുടിലുകെട്ടി സമരം ചെയ്യുന്ന ആദിവാസികളുടെ നേര്‍ചിത്രം.  വഴിയരികില്‍ മേഞ്ഞു നടക്കുന്ന മാന്‍ കൂട്ടങ്ങള്‍.
 ഒരു പ്രത്യേക അനുഭവം ആയിരിന്നു ആ യാത്ര.


മാനുകള്‍ ഇങ്ങനെ റോഡരികില്‍ വരാന്‍ കാരണം മാംസഭുക്കുകളെ പേടിക്കണ്ട എന്നത് തന്നെ.

സമരഭൂമി

കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ പെട്ടന്നൊരു റോഡ്‌ബ്ലോക്ക്. രണ്ട്‌ വശവും ചെറിയ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു, നടുവില്‍ ഒരു കൊമ്പന്‍. ഞങ്ങളുടെ ഡ്രൈവര്‍ മുന്നില്‍ കയറിപ്പോയി. ആനയുടെ പുറകില്‍ ബസ് ചെറുതായൊന്നു മുട്ടിച്ചു, ഒരു ചെറിയ ശബ്ദമുണ്ടാക്കി അവന്‍ കാട്ടിലേക്ക് മറഞ്ഞു. കാമെറ എടുക്കാന്‍ നേരം കിട്ടിയില്ല.

എന്തോ അസുഖം ബാധിച്ചു കുറെ നാളുകള്‍ക്കു മുന്‍പ് ജനവാസ കേന്ദ്രത്തിനരുകിലേക്ക് വന്നവനാണവന്‍. നാട്ടുകാരുമായി അങ്ങടുത്തു.  അവര്‍ അവനു പഴവും മറ്റും കൊടുത്തു.. ഇപ്പോള്‍ അവിടുത്തെ സ്ഥിരവാസി. ആരെയും ഉപദ്രവിക്കില്ല.

സുന്ദരമായ വഴി 25 കിലോമീറ്റര്‍ ദൂരം 30 മിനിറ്റു കൊണ്ട് ബസ് ഓടി. സുല്‍ത്താന്‍ബത്തേരി വന്നു. കുരങ്ങുകള്‍ മറിഞ്ഞു നടക്കുന്ന ബസ്സ്റാന്‍റ്റ്.

 വേനല്‍ക്കാലം ആണെങ്കിലും നല്ല തണുപ്പുണ്ട്. കാന്റീനില്‍ നിന്നും ബ്രേക്ഫാസ്റ്റ് കഴിച്ചു വന്നപ്പോഴേക്കും ഊട്ടി വഴി കോയമ്പത്തൂര്‍ ബസ് റെഡി.
അതില്‍ കയറി യാത്ര തുടര്‍ന്നു.

ഡെക്കാന്‍ പീO ഭൂമിയുടെ തെക്കേ അറ്റമായ വയനാട്ടില്‍ നിന്നും സഹ്യസാനുക്കളിലേക്ക്.




ഉച്ചയോടെ ഊട്ടിയില്‍ എത്തി. നേരത്തെ റൂം ബുക്ക്‌ ചെയ്തിട്ടുണ്ടായിരിന്നു. ചെക്കിന്‍ ചെയ്തു. ഉടനെ തന്നെ പുറത്തിറങ്ങി. ഭക്ഷണം കഴിച്ചു, നേരെ ബോട്ടാണിക്കല്‍ ഗാര്‍ഡെനിലേക്ക്. 

ഒരുക്കങ്ങള്‍ നടക്കുന്നതേയുള്ളൂ. കുറേനേരം അത് കണ്ടുനടന്നു.







22 ഹെക്ട്ടറുകളില്‍ ആയി ഡോഡാബെട്ടാ പീകിന്റെ വശത്തായി ആണ് ഈ ഗാര്‍ഡെന്‍ സ്ഥിതി ചെയ്യുന്നത്. അതില്‍ ഏറ്റവും താഴെയുള്ള 4 ഹെക്ട്ടറില്‍ ആണ് ഫ്ലവര്‍ഷോ.

പുറത്തിറങ്ങി. ടൌണില്‍ കുറച്ചുനേരം നടന്നു നല്ല തിരക്ക്. ലേക്കിലേക്ക് ഒരു ഓട്ടോ പിടിച്ചു പോയി


അവിടെ ഒരു സഞ്ചരിക്കുന്ന സ്റ്റുഡിയോ.


നല്ല ക്ഷീണം തിരികെ റൂമില്‍ വന്നു വിശ്രമിച്ചു.

രാവിലെ തന്നെ ഫ്ലവര്‍ഷോ കാണാന്‍ തിരിച്ചു. രാവിലെ 10 മണിക്കാണ് ഉത്ഘാടനം പക്ഷെ 8 മണിക്ക് തന്നെ സന്ദര്‍ശകരെ കയറ്റിവിടും. ഏതാണ്ട് 3 ലക്ഷം ആള്‍ക്കാര്‍ മൂന്നു ദിവസം കൊണ്ട് സന്ദര്‍ശിക്കുന്ന  ഈ പുഷ്പമേള 1896 ല്‍ ആരംഭിച്ചതാണ്

ഇനി വാക്കുകള്‍ ഇല്ല. ചിത്രങ്ങള്‍ മാത്രം.

സ്വാഗത കമാനം.
മദ്രാസ്‌ റെജിമെന്റിന്റെ ബാന്റ് ഡിസ്പ്ലേ











അമ്മയുടെ ഹുങ്ക് Dr JJ

ബ്രിട്ടീഷ്‌ കാലഘട്ടത്തിലെ പീരങ്കി

ആദിവാസി സ്റാല്‍

തമിഴ്നാട് കൃഷി മന്ത്രിക്കു സ്വാഗതം


പുഷ്പങ്ങള്‍ മാത്രമല്ല .




മറ്റൊരു ആദിവാസി സ്റാല്‍


 മണലിലെ കരവിരുത്









ഇത്തരം 8 ഗ്ലാസ്‌ ഹൌസുകള്‍ ഇവിടയൂണ്ട്

പുഷ്പാലങ്കാരങ്ങള്‍










 Reji 















തിരക്ക് വര്‍ദ്ധിച്ചു വരുന്നു. ഞങ്ങള്‍ 12 മണിയോടെ പുറത്തിറങ്ങി. 2 മണിക്കാണ് മേട്ടുപ്പാളയം ട്രെയിന്‍. ഞങ്ങള്‍ക്ക് റിസര്‍വേഷന്‍ ഇല്ല. ഭക്ഷണം കഴിച്ചു സ്റെഷനിലേക്ക് പോയി. ഒരു യുദ്ധത്തിനുള്ള ആളുണ്ട് സ്റെഷനില്‍. 
ഒരു വിധത്തില്‍ കൂനൂര്‍ വരെ മാത്രം ഉള്ള ഫസ്റ്റ്ക്ലാസ് ടിക്കെറ്റ് കിട്ടി. 
കൂനൂര്‍ എങ്കില്‍ അത്. 

എങ്ങിനെയെങ്കിലും നീലഗിരി മൌണ്ടന്‍ ട്രെയിനില്‍ ഒന്ന് യാത്ര ചെയ്യണം എന്നുള്ളത് ഒരാഗ്രഹം ആയിരിന്നു.

2 മണിക്ക് തന്നെ വണ്ടി വന്നു. പക്ഷെ യാത്ര തുടങ്ങിയപ്പോള്‍ മൂന്നു മണി ആകാറായി.  കൂനൂര്‍ - ഊട്ടി സെക്ഷനില്‍ ഡീസല്‍ എന്ജിനാണ്. 
സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ആ കൊച്ചു വണ്ടിയില്‍ ഞങ്ങള്‍ കയറി.






നീലഗിരിയുടെ  കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട്‌ മെല്ലെ താഴേക്ക്. 


വര്‍ഷങ്ങളുടെ പഴക്കമുള്ള സ്റെഷനുകള്‍ പിന്നിട്ടു നാല് മണി കഴിഞ്ഞപ്പോള്‍ കൂനൂര്‍ എത്തി. ഞങ്ങള്‍ വന്ന കമ്പാര്‍ട്ട്മെന്‍റ് ഉള്‍പ്പെടെ രണ്ട്‌ കമ്പാര്‍ട്ട്മെന്റുകള്‍ ഊരിയിട്ട് ആവി എഞ്ചിന്‍ ഘടിപ്പിച്ച് അവന്‍ കൂകി വിളിച്ചു മേട്ടുപ്പാളയം ലക്ഷ്യമാക്കി പോയി.






ഞങ്ങള്‍ അവിടെ നിന്നും ബസ്സില്‍ കോയമ്പത്തൂരിലേക്കും ..

അനുബന്ധം.

ഹോട്ടലും യാത്രാസൌകര്യങ്ങളും നേരത്തെ ബുക്ക്‌ ചെയ്യുക. തിരക്ക് കണക്കുകൂട്ടുന്നതിലും അധികമാണ്.